Saturday, February 28, 2015

VISIT MY NEW BLOG EASY SAVING BABU VADUKKUMCHERY

TO DOWNLOAD SOFTWARES, PLEASE VISIT MY NEW BLOG

സോഫ്റ്റ്വെയര്കള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ പുതിയ ബ്ലോഗ്‌ സന്ദര്‍ശിക്കുക

Wednesday, December 17, 2014

NEW VERSION of malayalam menu based income tax calculator for the financial year 2014-15
2014-15 സാമ്പത്തിക വര്‍ഷത്തിലെ ഇന്‍കം ടാക്സ് കാല്‍ക്കുലെറ്റര്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ചുവടെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

CLICK HERE FOR ECTAX -MALAYALAM -2015

താങ്കളുടെ അഭിപ്രായങ്ങള്‍ 9947009559 എന്ന നമ്പറിലോ  babuvadukkumchery@gmail.com എന്ന വിലാസത്തിലോ നല്‍കുക
2014-15 ലെ വരുമാന നികുതി എങ്ങിനെ കണക്കാക്കാം
ഡിസംബര്‍ മാസം കഴിഞ്ഞു പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള ആവേശത്തിമിര്‍പ്പിനിടെ അല്‍പ്പം ആകുലതയോടെ ഇടയ്ക്കിടെ തികട്ടിവന്നു അസ്വസ്ഥത സൃഷ്ടിക്കാറുള്ള ഒന്നാണ് വരുമാന നികുതി (Income Tax)കണക്കാക്കല്‍. വിദ്യാര്‍ത്ഥികള്‍ പൊതുപരീക്ഷയെ നേരിടാനായി കച്ച കെട്ടിയിറങ്ങുമ്പോള്‍ പ്രകടിപ്പിക്കുന്ന അതേ പിരിമുറുക്കവും അങ്കലാപ്പും ഈ ഘട്ടത്തില്‍ ശമ്പളവരുമാനക്കാരായ ജീവക്കാരും അദ്ധ്യാപകരും പ്രകടിപ്പിക്കാറുണ്ടെന്നത് പരമസത്യം  !
കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷങ്ങളെ അപേക്ഷിച്ച് നടപ്പു സാമ്പത്തികവര്‍ഷത്തില്‍ (2014-15) ആശ്വസിക്കാനുള്ള വക നല്‍കുന്ന ചില ആനുകൂല്യങ്ങളും ഇളവുകളും ഉള്ളതായി കാണാം.
(2014-15) ലെ പ്രധാന മാറ്റങ്ങള്‍
1 . നികുതി നല്‍കേണ്ടതില്ലാത്ത വരുമാന പരിധി 2 ലക്ഷത്തില്‍ നിന്ന് 2.5 ലക്ഷമായി ഉയര്‍ത്തി (60 വയസ്സ് പൂര്‍ത്തിയാകാത്ത വ്യക്തിക്ക് )
2. നിക്ഷേപങ്ങള്‍ക്കും മറ്റും നല്‍കുന്ന (Chapter VI- A) കിഴിവ് 1  ലക്ഷത്തില്‍ നിന്ന് 1 .5 ലക്ഷമായി ഉയര്‍ത്തി
3.  ഹൌസിംഗ് ലോണിന്റെ പലിശക്ക് നല്‍കിയിരുന്ന കിഴിവ് 1 .5  ലക്ഷത്തില്‍ നിന്ന് ലക്ഷമായി ഉയര്‍ത്തി [ 24(1)]
4. 01.04.13 നും  31.03.14. ഇടക്ക് 25 ലക്ഷം വരെയുള്ള  ഹൌസിംഗ് ലോണ്‍ എടുത്ത്, 40 ലക്ഷത്തില്‍ മേലെക്കയറാത്ത വീട് വാങ്ങിയര്‍ക്ക്, പലിശയടക്കുമ്പോള്‍  നിബന്ധനകള്‍ക്കു വിധേയമായി മേല്‍ പറഞ്ഞ ഇളവിന് പുറമേ 1 ലക്ഷം വരെ   ഇളവ് (80EE).(വിശദാംശങ്ങള്‍ ചുവടെ)5.  കഴിഞ്ഞ വര്‍ഷത്തില്‍ 5 ലക്ഷം വരെ ടാകസബിള്‍ വരുമാനമുള്ളവര്‍ക്ക് നികുതിയില്‍നിന്നു നേരിട്ട് കുറയ്ക്കാമെന്ന രീതിയില്‍  നല്‍കിയിരുന്ന  2000 രൂപയുടെ റിബേറ്റ്  (Section 87A) ഈ വര്‍ഷവും കനിഞ്ഞു നല്‍കിയിട്ടുണ്ട്
5. 2012 ല്‍ ആവിഷരിച്ച രാജീവ്ഗാന്ധി Equity scheme(80CCG) പ്രകാരം “പുതു ചെറുകിട ഓഹരി  നിക്ഷേപകരെ” (New retail investors) പ്രോത്സാഹിപ്പിക്കുന്നത്തിനുള്ള ഉപാധിയെന്ന നിലയില്‍ 50000 രൂപവരെ നിക്ഷേപിച്ച് 25000 രൂപ വരെ വരുമാനത്തില്‍നിന്ന് കുറക്കാനുള്ള അവസരം ഇപ്പോഴും നിലനില്‍ക്കുന്നു (നിബന്ധനകള്‍ക്കു വിധേയമായി ഇതിനാല്‍ ഒരു വ്യക്തിക്ക് 80 c പ്രകാരമുള്ള നിക്ഷേപങ്ങളില്‍ ഒന്നര ലക്ഷത്തിനു പുറമേ 80CCG സ്കീമില്‍  50000 രൂപ വരെ  നിക്ഷേപിച്ച് നിഷേപത്തിന്റെ പകുതി വരുമാനത്തില്‍ ഇളവു ലഭിക്കും) 
വിശദാംശങ്ങള്‍ മുഴുവന്‍ കാണാന്‍ (updated 15-12-2014)